Wednesday, March 22, 2023

ക്ഷേത്ര നടയിലെത്തി പ്രാര്‍ഥിച്ചു; പിന്നാലെ കണിക്ക വഞ്ചികള്‍ അടിച്ചു മാറ്റി യുവാവും യുവതിയും

ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള്‍ മോഷ്ടിച്ചു. തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷണം പോയത്.

ബൈക്കിലെത്തിയ യുവാവും യുവതിയും ചേര്‍ന്നാണ് മോഷ്ണം നടത്തിയത്. വ്യാഴാഴ്ച് രാവിലെ ഏഴ് മണിക്കാണ് സംഭവം.

യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രനടയിലെത്തി പ്രാര്‍ഥിച്ചു. ഇതിന് പിന്നാലെ നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയില്‍ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കില്‍ കടക്കുകയായിരുന്നു. മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു.

ശാന്തിക്കാരന്‍ രാവിലെ വന്നു ശ്രീകോവിലിനു വെളിയിലെ ദീപം കത്തിച്ചപ്പോള്‍ ശ്രീകോവിലിനു മുന്നില്‍ കാണിക്ക വഞ്ചികളുണ്ടായിരുന്നു. പിന്നീടു 11നു ശാന്തിക്കാരന്‍ എത്തിയപ്പോഴാണു കാണിക്ക വ‍‍ഞ്ചികള്‍ നഷ്ടമായ വിവരം മനസിലായത്. ക്ഷേത്ര ഭാരവാഹികള്‍ അമ്ബലപ്പുഴ പൊലീസില്‍ പരാതി നല്‍കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img