നഗരമധ്യത്തില്‍ ഭീമന്‍ ഉടുമ്ബിനെ കണ്ടെത്തിയത് നാട്ടുകാരില്‍ ഭയവും കൗതുകവുമുണര്‍ത്തി.

ആലപ്പുഴ: നഗരമധ്യത്തില്‍ ഭീമന്‍ ഉടുമ്ബിനെ കണ്ടെത്തിയത് നാട്ടുകാരില്‍ ഭയവും കൗതുകവുമുണര്‍ത്തി. ആശ്രമം വാര്‍ഡില്‍ സെന്റ് മേരീസ് സ്കൂളിന് വടക്ക് മേത്തരുപറമ്ബില്‍ അനില്‍കുമാറിന്റെ പുരയിടത്തില്‍ വെള്ളിയാഴ്ച പകല്‍ 3.30ഓടെയാണ് ഉടുമ്ബിനെ കണ്ടത്. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച ഉടുമ്ബ് പിന്നീട് മറ്റ് പറമ്ബുകളിലുമെത്തി ഇടത്തോട്ടിലൂടെ കടന്നുപോയെന്നാണ് വിവരം.

നിരവധി പേര്‍ പരിസരത്ത് തടിച്ചുകൂടി. ചിലര്‍ വീഡിയോയും ചിത്രങ്ങളുമെടുത്തു.

വരാണസ് ബംഗാലെന്‍സിസ് എന്നാണ് ഈ ഉടുമ്ബിന്റെ ശാസ്ത്രീയ നാമം. നാട്ടിലെ പന്നിയെലികളെ തിന്നു നശിപ്പിക്കുന്നതില്‍ ഈ ഇനം ഉടുമ്ബ് വലിയ പങ്കുവഹിക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക