Saturday, June 3, 2023

വാക്കു തര്‍ക്കത്തിനിടെ അനുജന്‍ ജ്യേഷ്ഠനെ പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊന്നു.

ആലപ്പുഴ: വാക്കു തര്‍ക്കത്തിനിടെ അനുജന്‍ ജ്യേഷ്ഠനെ പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊന്നു.

കാക്കാഴം പുതുവല്‍ സ്വദേശി സന്തോഷ് (48) ആണ് മരിച്ചത്.

അമ്ബലപ്പുഴയ്ക്ക് സമീപം കാക്കാഴം കടല്‍ത്തീരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അനുജന്‍ സിബിയെ അമ്ബലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

കടപ്പുറത്ത് വച്ച്‌ മദ്യപിച്ച ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു. പിന്നാലെയാണ് മത്സ്യത്തൊഴിലാളികള്‍ സന്തോഷിനെ ഷെഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img