തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു.ആനയ്ക്ക് മതിയായ ചികിത്സയും വിശ്രമവും നല്‍കിയില്ലെന്ന് ആരോപിച്ച്‌ ആനപ്രേമികള്‍ പ്രതിഷേധിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു.

അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മികച്ച ചികിത്സയും വിശ്രമവും നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയാണ് വിജയകൃഷ്ണന്റെ വിയോഗം. ആനയ്ക്ക് മതിയായ ചികിത്സയും വിശ്രമവും നല്‍കിയില്ലെന്ന് ആരോപിച്ച്‌ ആനപ്രേമികള്‍ പ്രതിഷേധിച്ചു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എത്തിയ ശേഷമല്ലാതെ ആനയെ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് ആനപ്രേമികളുടെ നിലപാട്. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

കാലില്‍ ആഴത്തിലുള്ള മുറിവ് അടക്കം അസുഖങ്ങള്‍ ഉണ്ടായിരുന്ന വിജയകൃഷ്ണനെ ദേവസ്വം ബോര്‍ഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളില്‍ എഴുന്നള്ളിപ്പിന് കൊണ്ടുപോയി. ചികിത്സ ഉറപ്പാക്കണമെന്ന് ദേവസ്വം ഉദ്യോഗസ്ഥരോട് ഹൈന്ദവ സംഘടനകളും ആനപ്രേമി കൂട്ടായ്മയും പലതവണ ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക