സമൂഹ മാധ്യമങ്ങൾ പൂർണമായും ഉപേക്ഷിച്ച് ബോളിവുഡ് താരം ആമിർ ഖാൻ.

സമൂഹ മാധ്യമങ്ങൾ പൂർണമായും ഉപേക്ഷിച്ച് ബോളിവുഡ് താരം ആമിർ ഖാൻ. ട്വിറ്ററിലൂടെയാണ് ആമിർ ഇക്കാര്യം അറിയിച്ചത്.പിറന്നാളിന് ആശംസ അറിയിച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം അദ്ദേഹം പ്രഖ്യാപിച്ചത്. ഇത് തന്റെ അവസാന പോസ്റ്റായിരിക്കും. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ സമൂഹമാധ്യമങ്ങളിലൂടെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക