കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പന്ത്രണ്ടാം തീയതി കേരളത്തിലെത്തും. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ബിജെപി പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.
ഇന്നലെ നടത്താനിരുന്ന പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. ശക്തന്‍ തമ്ബുരാന്‍ സ്മാരകം സന്ദര്‍ശനം, തൃശൂര്‍ പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ ബിജെപി നേതാക്കളുടെ യോഗം എന്നിവയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് നേരത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു.എന്നാല്‍ കഴിഞ്ഞദിവസം, പരിപാടി മാറ്റിയതായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് ബിജെപി പൊതു സമ്മേളനം നടത്തുന്നത്.