Wednesday, March 22, 2023

ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന് ഷൂട്ടിങിനിടെ പരിക്ക്. ‘പ്രോജക്‌ട് കെ’ യുടെ ഹൈദരബാദിലെ സെറ്റില്‍ വച്ചാണ് ചിത്രീകരണത്തിനിടെ വാരിയെല്ലിന് പരിക്കേറ്റത്.

തരുണാസ്ഥിക്ക് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റ അമിതാഭ് മുംബൈയിലെ വസതിയില്‍ വിശ്രമിക്കുകയാണെന്ന് അമിതാഭ് ബച്ചന്‍ പഞ്ഞു. പരിക്കില്‍ നിന്ന് ഭേദമാകാന്‍ ആഴ്ചകള്‍ എടുക്കുമെന്നും നടന്‍ അറിയിച്ചു.

പരിക്കേറ്റ അമിതാഭിനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ സിടി സ്‌കാനിംങിന് വിധേയനാക്കി. പരിക്കില്‍ നിന്ന് മുക്തമാകാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നതിനാല്‍ വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img