അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും – വിജയ യാത്രയുടെ നാളെ നടക്കുന്ന സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്യും.

 

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപനം നാളെ ശംഖുമുഖം കടപ്പുറത്താണ് നടക്കുന്നത്.
സമ്മേളനം ഉദ്ഘാടനം ചെയ്യാൻ തലസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വൈകിട്ട് 6.30 ന് പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരം വിമാന താവളത്തിലിറങ്ങുക.

രാത്രിയിൽ തിരുവനന്തപുരത്ത് താമസിക്കുന്ന അദ്ദേഹം നാളെ രാവിലെ ഏഴ് മണിക്ക് റോഡുമാർഗം കന്യാകുമാരിയിലേക്ക് പോകും.തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും, കന്യാകുമാരിയിലെ ലോക് സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുക്കും.

തുടർന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും.
വൈകുന്നേരം നടക്കുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലും, തുടർന്ന് ശ്രീരാമകൃഷ്ണ മഠത്തിൽ നടക്കുന്ന സന്യാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.

വൈകിട്ട് 5.30ന് ശംഖുമുഖം കടപ്പുറത്ത് വിജയ യാത്രയുടെ സമാപന സമ്മേളനം അമിത് ഷാ ഉദ്ഘാടനം ചെയ്യും.
കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി.മുരളീധരൻ, കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായൺ , ബിജെപി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, കേരള പ്രഭാരി സി.പി.രാധാകൃഷ്ണൻ , ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക