വിദ്യാർത്ഥിയായ അനൂപിന്‌ കൈത്താങ്ങായി അനൂപ്‌ കൂട്ടായ്മ.

 

തൃശൂർ:കേരളത്തിലങ്ങോളമിങ്ങോളമുള്ള അനൂപുമാർ കൈകോർത്തപ്പോൾ തൃശൂർ ജില്ലയിലെ അനൂപ്‌ എന്ന സ്കൂൾ വിദ്യാർത്ഥിക്ക്‌ സ്വന്തമായത്‌ കോവിഡ്‌കാല ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ മൊബൈൽ ഫോൺ. 2018 ൽ രൂപീകൃതമായ അനൂപ്‌ നാമധാരികളുടെ വാട്സാപ്പ്‌ കൂട്ടായ്മയിലെ മുന്നൂറോളം അനൂപുമാരാണ്‌ കോവിഡ്‌ പ്രതിസന്ധിമൂലം എല്ലാവരും ദുരിതമനുഭവിക്കുമ്പോഴും ഇത്തരമൊരു നന്മ പ്രവൃത്തിക്ക്‌ സന്നദ്ധരായത്‌.

 

9-ാ‍ം ക്ലാസ്‌ വിദ്യാർത്ഥിയായ അനൂപിനുവേണ്ടി ക്ലാസ്‌ അധ്യാപകൻ ശ്രീ. സുനിൽ വി. പോൾ അനൂപ്‌ കൂട്ടായ്മയുടെ പ്രതിനിധികളായ ഫാദർ അനൂപ്‌ പന്തിരായിത്തടത്തിൽ‌, ശ്രീ. അനൂപ്‌ മംഗലപ്പിള്ളി എന്നിവരിൽനിന്ന് ഫോൺ ഏറ്റുവാങ്ങി. വിദ്യാർത്ഥി അനൂപും മാതാപിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

100 രൂപ ചലഞ്ചിലൂടെയാണ്‌ അനൂപുമാർ മൊബൈൽ ഫോണിനുള്ള തുക സമാഹരിച്ചത്‌. ചികിത്സാസഹായം, പഠനോപകരണവിതരണം, അനൂപുമാരുടെ രക്തദാനക്യാമ്പ്‌ എന്നിവ വിവിധ ജില്ലകളിലായി അനൂപ്‌ കൂട്ടായ്മ ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക