ഒരു വയസ്സുള്ള കുഞ്ഞിനെ കുളത്തില്‍ എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

ഒരു വയസ്സുള്ള കുഞ്ഞിനെ കുളത്തില്‍ എറിഞ്ഞുകൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റിലായി. നിലമേലില്‍ എലിക്കുന്നാംമുകളിലാണ് സംഭവം. താഹ മന്‍സിലില്‍ മുഹമ്മദ് ഇസ്മായില്‍ ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ കുഞ്ഞിനെ കുളത്തില്‍ എറിയാന്‍ ശ്രമിച്ചത്. തുടര്‍ന്ന് വീട് അടിച്ചു തകര്‍ക്കുകയും ചെയ്തു.

ഇതോടെ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക