യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) ഫണ്ട് തിരിമറിക്കേസില്‍ ഒന്നാം പ്രതിയും ദേശീയ പ്രസിഡന്റുമായ ജാസ്മിന് ഷാ ഉള്‍പ്പെടെ നാലു പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്‍എ) ഫണ്ട് തിരിമറിക്കേസില്‍ ഒന്നാം പ്രതിയും ദേശീയ പ്രസിഡന്റുമായ ജാസ്മിന് ഷാ ഉള്‍പ്പെടെ നാലു പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജാസ്മിന് ഷായ്ക്ക് പുറമേ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഒന്നാം പ്രതിയുടെ ഡ്രൈവര്‍ നിതിന്‍ മോഹന്‍, ഓഫിസ് സ്റ്റാഫ് പി ഡി ജിത്തു എന്നിവരെയുമാണ് തൃശൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കൃത്രിമ രേഖയുണ്ടാക്കി 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ മൂന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.ആഴ്ചകള്‍ക്ക് മുന്‍പ് യുഎന്‍എ ഫണ്ട് തിരിമറിക്കേസില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. അതേസമയം, 5 മുതല്‍ 7 വരെ പ്രതികളും സംസ്ഥാന ഭാരവാഹികളുമായ സുജനപാല്‍ അച്യുതന്, ബിബിന്‍ പൗലോസ്, എം വി സുധീര്‍ എന്നിവര്‍ക്ക് ജസ്റ്റിസ് സുനില്‍ തോമസ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.