ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ മണ്ഡലയില്‍ ഇന്ത്യന്‍ സെെനിക ഹെലികോപ്ടര്‍ തകര്‍ന്നുവീണു. സെെന്യത്തിന്റെ ചീറ്റ ഹെലികോപ്ടറാണ് തകര്‍ന്നത്.
പെെലറ്റും സഹപെെലറ്റും മാത്രമേ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നുള്ളു. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
ഇന്ന് രാവിലെ 9.15ന് എയര്‍ ട്രാഫിക് കണ്‍ട്രാളുമായുള്ള ബന്ധം ഹെലികോപ്ടറിന് നഷ്ടമായിരുന്നു. മോശം കാലവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.