Wednesday, March 22, 2023

അഴീക്കോട് അക്ഷര പുരസ്‌കാരം എം ചന്ദ്രപ്രകാശിന്; 15000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് 19 ന് നീലേശ്വരത്ത് നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ വച്ച് സമ്മാനിക്കും

  • നീലേശ്വരം: കാസര്‍കോട് സാംസ്‌കാരികവേദി എര്‍പ്പെടുത്തിയ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ സുകുമാര്‍ അഴീക്കോട് അക്ഷരപുരസ്‌കാരം എഴുത്തുകാരന്‍ എം ചന്ദ്രപ്രകാശിന്. അഴീക്കോട് ഫൗണ്ടേഷന്റെ സ്ഥാപക പ്രസിഡന്റ് കെ.സുദര്‍ശനന്‍, എഴുത്തുകാരായ വിനു എബ്രഹാം, അര്‍ഷാദ് ബത്തേരി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 40 ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ചന്ദ്രപ്രകാശ് കാസര്‍കോട് മുളിയാര്‍ സ്വദേശിയാണ്. 15000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് 19 ന് നീലേശ്വരത്ത് നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ വച്ച് സമ്മാനിക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img