അവിവാഹിതയായ ബാങ്ക് ജീവനക്കാരി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച സംഭവം കൊലപാതകം, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്‌ . ഡിസ്ചാർജ് ചെയ്താൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും

 

ഇടുക്കി: കട്ടപ്പനയിലെ ഹോസ്റ്റല്‍ മുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. നഗരത്തിലെ സ്വകാര്യ ഹോസ്റ്റലില്‍ 21ന് പുലര്‍ച്ചെയായിരുന്നു യുവതി പ്രസവിച്ചത്.സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. മൂലമറ്റം സ്വദേശിയായ യുവതി യുവതി ഗര്‍ഭിണിയാണെന്ന വിവരം ഒപ്പം താമസിച്ചിരുന്ന മൂത്ത സഹോദരിയോടു പോലും മറച്ചുവച്ചാണ് കഴിഞ്ഞിരുന്നത്. പ്രസവത്തിനു മുന്‍പ് അസ്വസ്ഥത അനുഭവപ്പെട്ട യുവതി ഒപ്പമുണ്ടായിരുന്ന സഹോദരിയെ പുറത്തേക്കു പറഞ്ഞയച്ചു. സഹോദരി തിരികെ എത്തിയപ്പോഴാണ് യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയതായി കണ്ടത്. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ ലഭ്യമാക്കുകയായിരുന്നു.

 

 

പ്രസവിക്കുമ്പോൾ കുഞ്ഞ് മരിച്ചനിലയില്‍ ആയിരുന്നെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു പ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ തലയില്‍ മുറിവും ഉണ്ടായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള യുവതിയെ ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

 

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക