സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യവില കൂടും. അടിസ്ഥാന വിലയുടെ ഏഴു ശതമാനമാണ് വര്‍ധിക്കുക.

സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യവില കൂടും. അടിസ്ഥാന വിലയുടെ ഏഴു ശതമാനമാണ് വര്‍ധിക്കുക. സ്‌പിരിറ്റിന് വിലവര്‍ധന ചൂണ്ടികാണിച്ച്‌ 15 ശതമാനം വിലകൂട്ടാനാണ് മദ്യകമ്ബനികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഏഴു ശതമാനമാണ് ഇപ്പോള്‍ വില വര്‍ധിപ്പിക്കുന്നത്.

മറ്റു നികുതികള്‍ കൂടി ഉള്‍പ്പെടുമ്ബോള്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 40 രൂപ മുതല്‍ 150 വരെ വര്‍ധിക്കാനാണ് സാധ്യത. വില വര്‍ധിപ്പിക്കാന്‍ ബെവ്‌കോ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. ഏഴ് ശതമാനം വില വര്‍ധിപ്പിക്കാനാണ് ബെവ്‌കോ അനുമതി തേടിയത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു.

അതേസമയം, സംസ്ഥാനത്തെ ബാറുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക