ബിവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാരുടെ ആരോഗ്യം പരിപാലിക്കാന്‍ ഡോക്ടര്‍മാരുടെ സേവനം ഏര്‍പ്പെടുത്താന്‍ തീരുമാനം.
ജീവനക്കാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനും ആരോഗ്യം പരിശോധിക്കാനുമായി ബെവ്കോ ആസ്ഥാനത്താണ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നത്. എല്ലാ ആഴ്ചയിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നു മുതല്‍ രണ്ടു വരെയാണു ഡോക്ടറുടെ സേവനം ലഭിക്കുക. ബെവ്കോ ആസ്ഥാനത്തും ജില്ലയിലെ ഔട്‌ലെറ്റിലുമുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താം. മറ്റു ജില്ലകളില്‍നിന്ന് ആസ്ഥാനത്ത് എത്തുന്ന ജീവനക്കാരെയും പരിശോധിക്കും. കണ്‍സല്‍റ്റേഷന്‍ സൗജന്യമാണെന്നു ബവ്കോ സിഎംഡി യോഗേഷ് ഗുപ്ത പറഞ്ഞു. അടുത്ത ആഴ്ച ഒപി പ്രവര്‍ത്തനം തുടങ്ങും.