ബിവറേജസ് കോര്‍പറേഷന്‍ മദ്യം ഹോം ഡെലിവറി ഉടന്‍ ആരംഭിക്കും. മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതി വീണ്ടും തുടങ്ങാനുള്ള തയ്യാറെടുപ്പുമായി ബിവറേജസ് കോര്‍പ്പറേഷന്‍.

വിദേശ മദ്യശാലകളും ബാറും പൂട്ടാന്‍ തീരുമാനിച്ചതോടെ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതി വീണ്ടും തുടങ്ങാനുള്ള തയ്യാറെടുപ്പുമായി ബിവറേജസ് കോര്‍പ്പറേഷന്‍ ഇതില്‍ തീരുമാനം 10 ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സി.എം.ഡി. യോഗേഷ് ഗുപ്ത.

ബിവറേജസ് കോര്‍പറേഷന്‍ മദ്യം ഹോം ഡെലിവറി ഉടന്‍ ആരംഭിക്കും.കോവിഡ് രണ്ടാംവരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബവ്റിജസ് കോര്‍പറേഷന്‍ പരിശോധികുന്നത്ആ വശ്യക്കാര്‍ക്ക് മദ്യം ബെവ്കോ തന്നെ വീട്ടിലെത്തിക്കണമോ അതോ സ്വകാര്യ സേവന കമ്ബനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.

ആദ്യഘട്ടം തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. വിശദ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിനു കൈമാറിയേക്കും.പ്രീമിയം ബ്രാന്‍ഡുകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോം ഡെലിവറിയില്‍ ഉള്‍പ്പെടുത്തുക. ഹോം ഡെലവറിയ്ക്ക് പ്രത്യേക സര്‍വീസ് ചാര്‍ജുണ്ടായിരിക്കും. എത്ര രൂപ എന്ന കാര്യം ഇതിന്‍റെ ചെലവു കൂടി കണക്കാക്കിയായിരിക്കും തീരുമാനിക്കുക.

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക