ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി; കണ്‍ഫഷന്‍ റൂമില്‍ വിളിച്ച് ബിഗ്‌ബോസ് മരണവാര്‍ത്ത അറിയിച്ചു.

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ് രമേശ് കുമാര്‍ മരിച്ചു. കഴിഞ്ഞ കുറേ കാലമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച്‌ കഴിഞ്ഞു വരികയായിരുന്നു രമേശ് കുമാര്‍.

ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയാണ് ഇപ്പോള്‍ ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തി ബിഗ് ബോസാണ് മുന്‍ ഭര്‍ത്താവ് രമേശ് കുമാറിന്റെ മരണവാര്‍ത്ത അറിയിച്ചത്.

മുന്‍ ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത അറിയിക്കുന്നതിനൊപ്പം നാട്ടില്‍ പോകണമോയെന്നും ബിഗ് ബോസ് ചോദിച്ചു. കുറച്ചുനാളായി അദ്ദേഹം അസുഖബാധിതനാണെന്നും, മത്സരത്തില്‍ പങ്കെടുക്കാന്‍ വരുന്നതിന് മുന്‍പ് പോയി കണ്ടിരുന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.കുറച്ച് നാളായി വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ രമേശ് ചികിത്സയില്‍ ആയിരുന്നുവെന്ന് ഭാഗ്യലക്ഷ്മി മത്സരാര്‍ത്ഥികളോട് വെളുപ്പെടുത്തി.

അതോടൊപ്പം തങ്ങള്‍ വിവാഹ മോചിതരായതുകൊണ്ട് തന്നേക്കാളും അവിടെ മക്കളുടെ സാന്നിദ്ധ്യമാണ് അവിടെ വേണ്ടതെന്നും അവര്‍ പറഞ്ഞു.

മക്കളോട് സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്നും ബിഗ്‌ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. ഇത് അദ്ദേഹം അനുവദിക്കുകയും ചെയ്തു.

ഛായാഗ്രാഹകനും സിനിമ നിര്‍മാതാവുമായിരുന്ന രമേശ് കുമാറുമായി 1985ല്‍ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ വിവാഹം. 2011ല്‍ ഇരുവരും വേര്‍പിരിയുകയും 2014ല്‍
നിയമപരമായി വേര്‍പിരിയുകയും ചെയ്തു. സച്ചിന്‍, നിധിന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളാണ് ഉള്ളത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക