മഴയെ തുടര്‍ന്ന് റോഡിലേക്ക് ഒലിച്ചെത്തിയ മണലില്‍ തെന്നി വീണ ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് കാര്‍ കയറി മരിച്ചു.
പാണപിലാവ് കരിമാലിപ്പുഴ കെ എം അനില്‍കുമാര്‍ (സജി-55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശബരിമലപാതയില്‍ എംഇഎസ് കോളജിനും മുക്കൂട്ടുതറയ്ക്കും ഇടയ്ക്കുള്ള വളവിലായിരുന്നു അപകടം.ബൈക്ക് മണലില്‍ കയറി നിയന്ത്രണം വിട്ട് റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു. പിന്നാലെ എത്തിയ കാറിന്റെ ഡ്രൈവര്‍ക്ക് കാര്‍ നിര്‍ത്താനോ വെട്ടിച്ചുമാറ്റാനോ കഴിഞ്ഞില്ല. വാരിയെല്ലിനും ശ്വാസകോശത്തിനും പരുക്കേറ്റ അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ചികിത്സക്കിടെ അനിലിന് ഹൃദയാഘാതവും സംഭവിച്ചു. വടശേരിക്കരയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അനില്‍. ഭാര്യ: സുശീല. മകന്‍: അജേഷ്.