മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ ശതകോടീശ്വരന്മാരില്‍ പ്രധാനിയുമായ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു.

മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ ശതകോടീശ്വരന്മാരില്‍ പ്രധാനിയുമായ ബില്‍ ഗേറ്റ്‌സും (65) ഭാര്യ മെലിന്‍ഡയും (56) വേര്‍പിരിഞ്ഞു. 27 വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയാന്‍ ഇരുവരും തീരുമാനമെടുത്തത്. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്ബതികളിലൊന്നാണ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും. 130 ബില്ല്യണ്‍ ഡോളറാണ് ഇവരുടെ സമ്ബാദ്യം. സമ്ബാദ്യത്തിന്റെ നല്ലൊരു പങ്കും ഇവര്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

– ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന കാര്യം ഇവര്‍ അറിയിച്ചത്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇനിയും തുടരുമെന്ന് ഇവര്‍ അറിയിച്ചു. ഇവര്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക