ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം.

പശ്ചിമ ബംഗാളിൽ സന്ദർശം നടത്തവേ ആണ് ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. കോല്‍ക്കത്തയിലെ ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. ‌നദ്ദയ്ക്ക് പുറമെ മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളുടെ വാഹനങ്ങളും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചതായി ബി.ജെ.പി ആരോപിച്ചു. വിഷയത്തിൽ ഇടപെട്ട ആഭ്യന്തരമന്ത്രി അമിത് ഷാ സംഭവത്തിൽ ബംഗാൾ സർക്കാരിനോട് വിശദീകരണം തേടാൻ നിർദേശിച്ചു. മറ്റ് രാഷ്ട്രിയ പാർട്ടി നേതാക്കൾക്ക് നേരെ പശ്ചിമ ബംഗാളിൽ നടക്കുന്ന അക്രമങ്ങൾക്ക് എല്ലാം മമതാ ഉത്തരവാദി ആണെന്ന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു.

ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ വാക് പോര്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ട ആഭ്യന്തരമന്ത്രി എല്ലാ ആക്രമങ്ങൾക്കും മമത മറുപടി പറയെണ്ടി വരുമെന്ന് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ആസൂത്രിതമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ബിജെ.പി ശ്രമിക്കുന്നതെന്ന് പശ്ചിമ ബംഗാൾ സർക്കാർ പ്രതികരിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക