കേ​ര​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് പ​ങ്കു​ണ്ടെ​ന്ന് ലോ​ക്സ​ഭ​യി​ൽ ബിജെപി

കേ​ര​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് പ​ങ്കു​ണ്ടെ​ന്ന് ലോ​ക്സ​ഭ​യി​ൽ ബിജെപി. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു​ള്ള ബി​ജെ​പി എം​പി തേ​ജ​സ്വി സൂ​ര്യ​യാ​ണ് വി​ഷ​യം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത്. ദു​ര​ന്ത​ങ്ങ​ളെ കേ​ര​ള സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ നേ​ട്ട​മാ​ക്കു​ന്നു​വെ​ന്നും തേ​ജ​സ്വി സൂ​ര്യ കു​റ്റ​പ്പെ​ടു​ത്തി. ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ കേ​ര​ള സ​ർ​ക്കാ​ർ അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണ്. പ്ര​തി​ഷേ​ധി​ക്കു​ന്ന സ്ത്രീ​ക​ളെ പോ​ലീ​സ് ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലും വ​ലി​യ അ​ഴി​മ​തി​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

 

ബ​ന്ധു​നി​യ​മ​ന​വി​ഷ​യ​വും തേ​ജ​സ്വി സൂ​ര്യ ലോ​ക്സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്നു. അ​തേ​സ​മ​യം സ്വ​ർ​ണ​ക്ക​ട​ത്ത് സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ട​ത് എം​പി​മാ​ർ രം​ഗ​ത്തെ​ത്തി. തേ​ജ​സ്വി സൂ​ര്യ സ​ഭ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​ട​ത് എം​പി​മാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​സ​മ​യം കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ സ​ഭ​യി​ൽ മൗ​നം പാ​ലി​ച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക