ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സെമി ലക്ഷ്യം വച്ചുള്ള പ്ലേ ഓഫ് പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബംഗളൂരുവിനെ നേരിടും.
ബംഗളൂരുവിന്റെ തട്ടകമായ ശ്രീകണഠീരവ സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം. ജയിക്കുന്ന ടീം 7ന് നടക്കുന്ന ആദ്യ പാദസെമിയില്‍ മുംബയ് സിറ്റി എഫ്.സിയെ നേരിടും.
ലീഗ് ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് അഞ്ചാമതും ബംഗളൂരു നാലാമതുമാണ് ഫിനിഷ് ചെയ്തത്. നാളെ നടതക്കുന്ന മറ്റൊരു പ്ലേ ഓഫില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മോഹന്‍ ബഗാന്‍ സ്വന്തം മൈതാനത്ത് ആറാം സ്ഥാനക്കാരായ ഒഡിഷയെ നേരിടും. മൂന്നും നാലും സ്ഥാനക്കാരുടെ ഹോം ഗ്രൗണ്ടിലാണ് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുന്നത്. ലീഗില്‍ ഒന്നും രണ്ടും സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബയ് സിറ്റി എഫ്.സിയും ഹൈദരാബാദും നേരിട്ട് സെമിയില്‍ എത്തിയിരുന്നു.
ബംഗളൂരുവിനോടുള്‍പ്പെടെ ലീഗില്‍ അവസാനം കളിച്ച മൂന്ന് മത്സരങ്ങളും തോറ്ര നിലവിലെ റണ്ണറപ്പുകളായ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫില്‍ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉറച്ചാണ് കളത്തിലിറങ്ങുന്നത്. ഒരുഘട്ടത്തില്‍ മൂന്നാമതായിരുന്ന ബ്ലാസ്റ്റേഴ്സ് അവസാന മത്സരങ്ങളിലെ തോല്‍വികള്‍ കാരണമാണ് പോയിന്റ് ടേബിളില്‍ താഴേക്ക് ഇറങ്ങിയതും ഹോം ഗ്രൗണ്ടില്‍ പ്ലേ ഓഫ് കളിക്കാനുള്ള ആനുകൂല്യം നഷ്ടമാക്കിയത്. മറുവശത്ത് അവസാനം കളിച്ച 8 മത്സരങ്ങളും ജയിച്ചാണ് ബംഗളൂരു പ്ലേ ഓഫ് ഉറപ്പിച്ചത്. ഈ സീസണില്‍ മുഖാമുഖം വന്ന മത്സരങ്ങളില്‍ ഇരുടീമും സ്വന്തം മൈതാനങ്ങളില്‍ ജയം നേടിയിരുന്നു. ഇതുവരെ ഐ.എസ്.എല്ലില്‍ ഇരുടീമും ആകെ 12 തവണ മുഖാമുഖം വന്നിട്ടുണ്ട്. ഇതില്‍ 7 തവണ ബംഗളൂരു ജയിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത് 3 തവണമാത്രമാണ്.