Thursday, March 30, 2023

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ ‌‌കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍.

ഒരു മാസത്തിനുള്ളില്‍ പിഴ തുക ചീഫ് സെക്രട്ടറിക്ക് കൈമാറണം എന്നാണ് ഉത്തരവില്‍ പറയുന്നത്. വായുവിലും ചിതുപ്പിലും മാരക വിഷപദാര്‍ത്ഥം കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കണമെന്നും ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റ് പരിഹാര നടപടികള്‍ക്കുമായി പിഴ തുക ഉപയോഗിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഭാവിയില്‍ സുഗമമായി പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ ധാര്‍മിക ഉത്തരവാദിത്വം എന്തുകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല എന്ന് ചോദിച്ചു. ബ്രഹ്മപുരം തീപിടിത്തത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു. കേരളത്തില്‍ പ്രത്യേകിച്ച്‌ കൊച്ചിയില്‍ മാലിന്യസംസ്കരണത്തില്‍ തുടര്‍ച്ചയായി വീഴ്ച്ച വരുന്നു എന്ന നിരീക്ഷണവും ഉത്തരവിലുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img