ബ്രഹ്മപുരം മാലിന്യ സംസ്കരണകേന്ദ്രത്തിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെങ്ങും കനത്ത പുക.
കൊച്ചിയിലെ പ്രധാന സ്ഥലങ്ങളായ വൈറ്റില, കടവന്ത്ര, കലൂര്‍, ഇന്‍ഫ്രാപാര്‍ക്ക് അടക്കമുള്ള പ്രദേശങ്ങളില്‍ പുക മൂടിയിരിക്കുകയാണ്. പത്തിലധികം അഗ്നിരക്ഷാസേനകള്‍ ബ്രഹ്മപുരത്ത് തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ബുധനാഴ്ച്ച വൈകിട്ട് 4.15ന് ആരംഭിച്ച തീപിടിത്തം അണയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തീ മാലിന്യക്കൂമ്ബാരത്തില്‍ പടര്‍ന്നുപിടിച്ചതോടെ വലിയ തോതില്‍ ആളിക്കത്തി. ശക്തമായ കാറ്റില്‍ കൂടുതല്‍മാലിന്യങ്ങളിലേക്ക് തീ പടര്‍ന്നതാണ് തീയണയ്ക്കുന്നതില്‍ പ്രധാന വെല്ലുവിളി. പ്ലാസ്റ്റിക് കത്തുമ്ബോഴുണ്ടായ രൂക്ഷഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കനത്ത പുക കാരണം സമീപവാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി ഒട്ടേറെ അഗ്നിരക്ഷാ സേന യൂണിറ്റുകള്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.