Thursday, March 30, 2023

ബസ്സുകളുടെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയിൽ

പ്രൈവറ്റ് ബസ്സുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കുലയിറ്റിക്കര ഭാഗത്ത് പൊങ്ങനാത്തുപറമ്പ് വീട്ടിൽ രാധാകൃഷ്ണൻ മകൻ അഖിൽലാൽ പി. ആർ (28) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രിയിൽ ദളവാക്കുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് പ്രൈവറ്റ് ബസ്സുകളിൽ നിന്നായി ആറ് ബാറ്ററികളാണ് മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ കൃഷ്ണൻ പോറ്റി, എസ്.ഐ അജ്മൽ ഹുസൈൻ, അബ്ദുൾ സമദ്, സി.പി.ഓ മാരായ ജാക്സൺ, സുദീപ്, പ്രമോദ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img