നടിയെ ആക്രമിച്ച കേസ്; നാദിർഷയുടെ വിസ്താരം ഇന്ന്

നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയെ ഇന്ന് വിസ്തരിക്കും. ദിലീപിൻ്റെ സുഹൃത്തായ നാദിർഷ കേസിലെ സാക്ഷിയാണ്.കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിസ്താരം. ദിലീപിന്റെ സഹോദരൻ അനൂപ്, മാപ്പുസാക്ഷിയായ വിപിൻലാൽ എന്നിവരെയും ഇന്ന് വിസ്തരിക്കും.

കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കുന്നെന്നാരോപിച്ചായിരുന്നു പ്രോസിക്യൂഷന്‍ ദിലീപിനെതിരെ ഹര്‍ജി നല്‍കിയത്. ചലച്ചിത്ര താരങ്ങളടക്കമുള്ള ചില പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറിയിരുന്നു.

2017 ഫെബ്രുവരി 17 നാണ് കൊച്ചിയിലേക്ക് ഷൂട്ടിംഗിനു വന്ന യുവനടിയെ ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ ആക്രമിച്ച് ദൃശ്യം പകര്‍ത്തിയത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സുപ്രിംകോടതി അനുവദിച്ചു. വിചാരണ കോടതി ജഡ്ജിയുടെ കത്ത് പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി. കേസില്‍ ഇനി സമയം നീട്ടി നല്‍കില്ലെന്നും വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക