Wednesday, March 22, 2023

ജിപിടി 4 ഇറങ്ങി; ഞെട്ടിപ്പിക്കുന്ന പ്രത്യേകതകള്‍: അറിയാം കൂടുതലായി

കഴിഞ്ഞ നവംബറിലാണ് ഓപ്പണ്‍ എഐ ചാറ്റ് ജിപിടി 3.5 എന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്.

ചെറിയ കാലത്തിനുള്ളില്‍ തന്നെ സൈബര്‍ ലോകത്ത് ചാറ്റ് ജിപിടി ഒരു തരംഗമായി മാറി എന്നതാണ് നേര്. ചാറ്റ്ജിപിടി (ചാറ്റ് ജനറേറ്റീവ് പ്രീ-ട്രെയിന്‍ഡ് ട്രാന്‍സ്ഫോര്‍മര്‍) നല്‍കുന്ന ചോദ്യങ്ങള്‍ വിശദമായി മനുഷ്യന്‍ പ്രതികരിക്കും പോലെ മറുപടി നല്‍കുന്ന എഐ ടൂളാണ്. ഇതിന് ചില പരിമിതികള്‍ ഉണ്ടെങ്കിലും ഇന്നുവരെ ഉണ്ടാക്കിയ ഏറ്റവും മികച്ച എഐ ടൂളുകളില്‍ ഒന്നാണ് ചാറ്റ് ജിപിടി എന്ന് പറയാം. 2021-ന് ശേഷമുള്ള ലോകത്തെയും സംഭവങ്ങളെയും കുറിച്ച്‌ ചാറ്റ് ജിപിടിക്ക് പരിമിതമായ അറിവ് മാത്രമേയുള്ളൂവെന്ന് ഈ ചാറ്റ് ടൂളിന്‍റെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ തന്നെ പറയുന്നത്. ഇപ്പോള്‍ ചാറ്റ് ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍ എഐ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്. ജിപിടി 4 അവതരിപ്പിച്ചിരിക്കുകയാണ്. നേരത്തെ ഇറക്കിയ ചാറ്റ് ജിപിടി 3.5 ന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഇത്. മുന്‍ഗാമിയേക്കാള്‍ സുരക്ഷിതവും കൂടുതല്‍ കൃത്യതയും ഉണ്ടാവും പുതിയ പതിപ്പായ ജിപിടി 4ക്ക് എന്നാണ് ഓപ്പണ്‍ എഐ പറയുന്നത്. ഓപ്പണ്‍ എഐ സൈറ്റില്‍ ഏതെല്ലാം വിധത്തില്‍ പഴയ ചാറ്റ് ജിപിടിയില്‍ നിന്നും ജിപിടി 4 വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. ഏതെങ്കിലും കുറച്ച്‌ പച്ചക്കറികളും, മറ്റ് പൊടികളുടെയും ചിത്രം കൊടുത്ത് ഇതില്‍ നിന്ന് എന്ത് കഴിക്കാന്‍ ഉണ്ടാക്കും എന്ന് ചോദിച്ചാല്‍ അതിന് ഉത്തരവും ജിപിടി 4 നല്‍കും. ഒപ്പം തന്നെ ഏതെങ്കിലും ലിങ്ക് കൊടുത്ത് അതില്‍ നിന്നും നമ്മുക്ക് വേണ്ട ഭാഗത്ത് നിന്നും എതെങ്കിലും ലേഖനം തയ്യാറാക്കി നല്‍കാന്‍ പുതിയ ജിപിടി പതിപ്പിന് സാധിക്കും. ക്രിയേറ്റിവിറ്റിയും, റീസണിംഗ് ശേഷിയും ജിപിടി 4ല്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ഓപ്പണ്‍ എഐ അവകാശപ്പെടുന്നത്.

നേരത്തെയുള്ള ചോദ്യങ്ങളോടുള്ള പ്രതികരിക്കാതിരിക്കാനുള്ള കഴിവ് 82 ശതമാനത്തോളം മെച്ചപ്പെടുത്തിയാണ് ജിപിടി-4 ഒരുക്കിയിരിക്കുന്നത് എന്നാണ് ഓപ്പണ്‍ എഐ പറയുന്നത്. എന്നാല്‍ പരിമിതികള്‍ ചിലത് കണ്ടേക്കാം എന്നും ഓപ്പണ്‍ എഐ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വലിയ തോതിലുള്ള ഗവേഷണത്തിന് ശേഷമാണ് ജിപിടി4 ല്‍ എത്തിയത് എന്നും ഓപ്പണ്‍ എഐ വ്യക്തമാക്കുന്നു. മോര്‍ഗന്‍ സ്റ്റാന്‍ലി, ഖാന്‍ അക്കാദമി, ഐസ്ലാന്‍റ് ഗവര്‍ണ്‍മെന്‍റ് എന്നിവര്‍ ഇപ്പോള്‍ തന്നെ ചാറ്റ് ജിപിടി 4 ഉപയോഗിക്കുന്നു എന്നാണ് ഓപ്പണ്‍ എഐ സൈറ്റ് പറയുന്നത്. ജിപിടി-4 ന്റെ കഴിവുകള്‍ ഇപ്പോള്‍ ചാറ്റ് ജിപിടിയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനായ ചാറ്റ് ജിപിടി പ്ലസിലാണ് ലഭിക്കുക. മൈക്രോസോഫ്റ്റിന്റെ ബിങ് ബ്രൗസറിലും ജിപിടി 4 ലഭിക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img