Wednesday, March 22, 2023

”മുഖ്യമന്ത്രിയും വാഹനവ്യൂഹവും മലബാറിലെത്തിയാല്‍ മാഹിയില്‍ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്”: കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: പാവങ്ങള്‍ക്ക് വീട് വയ്‌ക്കാന്‍ സര്‍ക്കാര്‍ വിദേശത്ത് നിന്നും പിരിച്ച പണം അടിച്ചുമാറ്റിയതിന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലാവുകയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഊഴം കാത്തിരിക്കുകയുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന് സര്‍ക്കാര്‍ പറയുന്ന ലൈഫ് മിഷനിലെ 20 കോടിയില്‍ നിന്നുള്ള 5 കോടി പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദുസംഘടനകളും മുസ്ലിം സംഘടനകളും തമ്മില്‍ ചര്‍ച്ച ചെയ്യുന്നതിനെ എന്തിനാണ് സിപിഎം ഭയക്കുന്നത്? മതതീവ്രവാദികളുടെ വോട്ട് പിടിക്കാനുള്ള സിപിഎമ്മിന്റെ താത്പര്യമാണ് ചര്‍ച്ചക്കെതിരായ വിറളിയിലൂടെ പുറത്ത് വരുന്നത്.

എംവി ഗോവിന്ദന്റെ പ്രതിരോധ ജാഥ എന്നത് അനുയോജ്യമായ പേര് തന്നെയാണ്. അഴിമതികള്‍, ജനദ്രോഹനയങ്ങള്‍, തട്ടിപ്പുകള്‍ എന്നിവയില്‍ നിന്നും മുഖ്യമന്ത്രിയെ പ്രതിരോധിക്കാനുള്ള ജാഥയാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനം സമ്ബൂര്‍ണമായ സാമ്ബത്തിക തകര്‍ച്ചയിലായിരിക്കുമ്ബോള്‍ കോടിക്കണക്കിന് രൂപയുടെ കൊള്ളയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നടന്നത്. ഉദ്യോഗസ്ഥര്‍ മാത്രമല്ല ഉന്നതമായ രാഷ്ട്രീയ നേതൃത്വമാണ് ഇതിന് പിന്നില്‍. ദുരിതാശ്വാസനിധി തട്ടിപ്പിനെ കുറിച്ച്‌ ജനങ്ങളോട് വിശദീകരിക്കാന്‍ മുഖ്യമന്ത്രിയും എംവി ഗോവിന്ദനും തയ്യാറാവണം. മുട്ടില്‍ മരം മുറി കേസിലും പ്രളയഫണ്ട് തട്ടിപ്പിലും സംഭവിച്ചത് തന്നെയാണ് ദുരിതാശ്വാസനിധി തട്ടിപ്പിലും സംഭവിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയും ഈ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. വിഡി സതീശനും കോണ്‍ഗ്രസ് നേതാക്കളും അനര്‍ഹര്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് പ്രതികരിക്കാനാവാത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോഴിക്കോടും വയനാട്ടിലും സിപിഎം ജാഥ എത്തിയപ്പോള്‍ ഇന്ധനം നിറച്ചത് മാഹിയിലാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വാഹനവ്യൂഹവും മലബാറിലെത്തിയാല്‍ മാഹിയില്‍ നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 10 രൂപയാണ് ഇതിലൂടെ ലാഭം. ഇതാണ് കേന്ദ്രഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസം. ജിഎസ്ടി കുടിശ്ശികയായ 780 കോടി കിട്ടിയെന്ന് ധനമന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ഇതുവരെ ബാലഗോപാല്‍ പറഞ്ഞത് 20,000 കോടി കിട്ടാനുണ്ടെന്നാണ്. ഇതും പറഞ്ഞാണ് ഇവര്‍ രണ്ട് രൂപ സെസ് കൂട്ടി ജനങ്ങളെ വഞ്ചിച്ചത്. ദേശീയപാത ഭൂമിയേറ്റെടുക്കലിന് 25 ശതമാനം ഞങ്ങള്‍ നല്‍കാമെന്ന് നിതിന്‍ ഗഡ്ക്കരിയോട് സമ്മതിച്ച പിണറായി വിജയന്‍ അതില്‍ നിന്നും പിന്‍മാറിയിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

അമിത്ഷാ 5 ന് തൃശ്ശൂരില്‍

കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ മാര്‍ച്ച്‌ 5 ന് തൃശ്ശൂരില്‍ എത്തുമെന്ന് കെ.സുരേന്ദ്രന്‍ അറിയിച്ചു. ഇടതു ദുര്‍ഭരണത്തിനെതിരെ തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന റാലിയെ അമിത്ഷാ അഭിസംബോധന ചെയ്യും. ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ശക്തന്‍ തമ്ബുരാന്‍ സ്മാരക വേദിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പുഷ്പാര്‍ച്ചന നടത്തും. അമിത്ഷാ വരുമ്ബോള്‍ പ്രതിലോമ ശക്തികള്‍ക്ക് വെപ്രാളമുണ്ടാകുന്നത് സ്വാഭാവികമാണ്. മതഭീകരവാദികളെ സഹായിക്കുന്നവര്‍ക്കും അഴിമതിക്കാര്‍ക്കും അമിത്ഷാ പേടി സ്വപ്നമാണ്. പൊതുമരാമത്ത് മന്ത്രിയുടെ വാക്കുകളില്‍ ആ ഭയം കാണാനുണ്ട്. അമിത്ഷാ വരുന്നത് ഗോവിന്ദന്റെ യാത്ര കണ്ടിട്ടാണെന്ന് പറയുന്നവരോട് സഹതാപം മാത്രം. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുന്ന ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുറന്ന് കാണിക്കാനാണ് അമിത്ഷാ വരുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img