Friday, March 31, 2023

ചെങ്ങളത്ത് വീട് കയറി ആക്രമണം:രണ്ടുപേർ കൂടി അറസ്റ്റിൽ

കുമരകം: ചെങ്ങളത്ത് ഗൃഹനാഥന്റെ വീട് കയറി ആക്രമിച്ച കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം നെല്ലിപ്പള്ളിൽ വീട്ടിൽ ബൈജു മകൻ അർജുൻ ബൈജു(21), അയർക്കുന്നം അമയന്നൂർ പാറപ്പുറം ഭാഗത്ത് മൂരിപ്പാറയിൽ വീട്ടിൽ വിജയൻ മകൻ അരുൺ വിജയൻ (29) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ മാസം 22-)o തീയതി രാത്രി ചെങ്ങളം എൻ.എസ്.എസ് കരയോഗം ഭാഗത്തുള്ള വീട്ടിൽ കയറി ഗൃഹനാഥനെയും, ഭാര്യയെയും, മകനെയും ചീത്ത വിളിക്കുകയും,ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ബിനു തമ്പി, അനന്തു കെ സുരേഷ്, ആദിത്യൻ കെ.എസ്, വിഷ്ണു എം. ആർ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിലായി പിടികുടുകയുംചെയ്തിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവര്‍ കൂടി പോലീസിന്റെ പിടിയിലാവുന്നത്. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്,എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽ, സി.പി.ഓ മാരായ സ്റ്റെഫിൻ, സുജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img