ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായി ഇന്ത്യന്‍ വംശജനായ അഭിമന്യു മിശ്ര.

ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായി ഇന്ത്യന്‍ വംശജനായ അഭിമന്യു മിശ്ര. 12 വയസുകാരനായ അഭിമന്യു മിശ്ര ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ചെസ് ടൂര്‍ണമെന്‍റിലാണ് ഈ നേട്ടം കൈവരിച്ചത്. 15 വയസ്സുകാരനായ ഇന്ത്യന്‍ ചെസ്സ് താരം ലിയോണ്‍ ലൂക്ക് മെന്‍ഡോണ്‍ക്കെയാണ് അഭിമന്യു ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്തിയത്. ഇതോടെ 19 വര്‍ഷമായി റഷ്യക്കാരനായ സെര്‍ജി കര്‍ജാക്കിന്‍റെ പേരിലായിരുന്ന റെക്കോര്‍ഡാണ് അഭിമന്യു തന്റെ പേരിലാക്കിയത്.

 

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ലൈറ്റ് ലൈൻസ് ന്യൂസ് അറിയിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം’.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക