എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ 14 കാരന്‍ പിടിയില്‍ .

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ 14 കാരന്‍ പിടിയില്‍ . തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി .

അയല്‍ക്കാരനായ 14-കാരന്‍ കളിക്കുന്നതിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് മാതാപിതാക്കളുടെ പരാതി. മാസങ്ങളായി പീഡനം തുടര്‍ന്നുവരികയായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു .

അടുത്തിടെ ഇരുവരും കളിക്കുന്നതിനിടെ 14-കാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് മാതാപിതാക്കള്‍ നേരിട്ടുകണ്ടു.വിവരങ്ങള്‍ തിരക്കിയപ്പോളാണ് നേരത്തെയും പീഡിപ്പിച്ചതായി മനസിലായത്. ഇതേ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അറസ്റ്റ് ചെയ്ത 14 കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി പുതുക്കോട്ടയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട് .

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക