കോളേജ് വിദ്യാർത്ഥികൾക്കായി ‘ശു​ക്ല മത്സരം’ സംഘടിപ്പിക്കാനൊരുങ്ങി ചെെനയിലെ ഹ്യൂമൻ സ്പേം ബാങ്ക് ഓഫ് ഷാങ്ഹായ്.

കോളേജ് വിദ്യാർത്ഥികൾക്കായി ‘ശു​ക്ല മത്സരം’ സംഘടിപ്പിക്കാനൊരുങ്ങി ചെെനയിലെ ഹ്യൂമൻ സ്പേം ബാങ്ക് ഓഫ് ഷാങ്ഹായ്. നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾക്കായി 45 ദിവസത്തെ മത്സരമാണ് ഇതെന്ന് സംഘാടകർ പറഞ്ഞു.

 

ഗുണനിലവാരമുള്ള ബീജം എത്ര പേരിലുണ്ടെന്നും ബീജ ഉത്പാദന കുറവ് എത്ര ആളുകളിലുണ്ടെന്നും കണ്ടെത്തുന്നതിനുമാണ് ഈ മത്സരം സംഘടിപ്പിക്കുന്നതെന്ന് സ്‌പേം ബാങ്കിന്റെ ചുമതലയുള്ള റെഞ്ചി ഹോസ്പിറ്റലിലെ ഡോ. ചെൻ സിയാങ്‌ഫെങ് പറഞ്ഞു.

ഈ മത്സരത്തിൽ പങ്കെടുത്ത ആളുകളുടെ പേരും മറ്റ് വിവരങ്ങളും ഞങ്ങൾ പുറത്ത് വിടില്ലെന്നും സംഘാടകർ പറഞ്ഞു. ബീജത്തിന്റെ ഉയർന്ന സാന്ദ്രതയും പങ്കെടുത്തവരിൽ ആർക്കാണ് ഏറ്റവും കൂടുതൽ ശുക്ലമുള്ളതെന്നുമാണ് ഈ മത്സരത്തിൽ പ്രധാനമായി പരിശോധിക്കുന്നതെന്നും ഡോ. ചെൻ പറഞ്ഞു.

ഈ ബീജ മത്സരത്തിൽ പങ്കെടുക്കുന്നതിന് നാല് നിബന്ധനകളാണുള്ളത്. ഒന്നാമത്തേത്, ചൈനീസ് പൗരന്മാരായിരിക്കണം, രണ്ടമത്തേത്, 20 നും 45 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം, മൂന്നാമത്തേത്, 165 സെന്റിമീറ്ററിൽ കൂടുതൽ ഉയരം ഉള്ളവരായിരിക്കണം, നാലാമത്തേത്, ബിരുദം ഉണ്ടായിരിക്കണം.

 

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ബീജം ശേഖരിക്കുക മാത്രമല്ല, മറിച്ച് അവരെ പ്രത്യുത്പാദന ആരോഗ്യത്തെ കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുക എന്ന ലക്ഷ്യം കൂടി ഈ മത്സരത്തിലുണ്ടെന്നും ഡോ. ചെൻ അഭിപ്രായപ്പെട്ടു. ആളുകൾ അവരുടെ അനാരോഗ്യകരമായ ജീവിതശൈലി മാറ്റാൻ കഴിയുന്നത്ര വേഗത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്തായി ശുക്ല ദാതാക്കളുടെ എണ്ണം കുറഞ്ഞുവരികയാണ്. സൗജന്യ ബീജപരിശോധനയിലൂടെ “പ്രത്യുൽപാദന ആരോഗ്യത്തെക്കുറിച്ച് യുവാക്കൾക്ക് നേരത്തെ അവബോധം വളർത്തുക” എന്നതാണ് ഈ പരിപാടി ലക്ഷ്യമിടുന്നതെന്ന് ഡോ. ചെൻ പറഞ്ഞു.

 

മത്സരാർത്ഥികൾ അവരുടെ ശുക്ലം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശുക്ല ബാങ്കും അവരുമായി കരാർ ഒപ്പിടാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഷാങ്ഹായിലെ ശുക്ല ബാങ്കിലേക്ക് ശുക്ലം നൽകിയവരിൽ പകുതിയും കോളേജ് വിദ്യാർത്ഥികളാണെന്നും ഡോ. ചെൻ പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക