നിര്‍മാണത്തിലിരുന്ന ചെമ്മലമറ്റം പള്ളിയുടെ വാര്‍ക്ക ഇടിഞ്ഞു വീണ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്.

 

ചെമ്മലമറ്റം: നിര്‍മാണത്തിലിരുന്ന ചെമ്മലമറ്റം പള്ളിയുടെ വാര്‍ക്ക ഇടിഞ്ഞു വീണ് അപകടം. ആറു പേര്‍ക്ക് പരിക്കു പറ്റിയതായാണ് വിവരം.

പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പള്ളിയുടെ മോണ്ടള ഭാഗമാണ് ഇടിഞ്ഞു വീണത്. കോണ്‍ക്രീറ്റിംഗ് ജോലികള്‍ നടക്കുന്നതിനിടെയാണ് അപകടം. എട്ടു പേരാണ് മുകളിലുണ്ടായിരുന്നത്.

ഇടിഞ്ഞു വീണ വാര്‍ക്കയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയെന്ന് ആദ്യം സംശയമുണ്ടായിരുന്നെങ്കിലും ആരും കുടുങ്ങിയിട്ടില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.

അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഹിറ്റാച്ചി എത്തിച്ച് ഇടിഞ്ഞുവീണ കോണ്‍ക്രീറ്റ് നീക്കം ചെയ്തുവരുന്നു. പഞ്ചായത്ത് അധികാരികളും സ്ഥലത്തെത്തിയിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക