സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തിൽ ദൃതിയിൽ തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തിൽ ദൃതിയിൽ തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വിദഗ്ധരുമായി വിശദമായ ചർച്ച നടത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂവെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പൊതുപരീക്ഷവഴി മൂല്യനിർണയം നടത്തുന്ന ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്കുവേണ്ടി സ്കൂളുകളും കോളേജുകളും തുറക്കണോ എന്നകാര്യം പരിഗണിക്കേണ്ടതുണ്ട്. എന്നാൽ, ചെറിയ ക്ലാസുകളിലെ വിദ്യാർഥികളുടെ കാര്യത്തിൽ ഇന്നത്തെ അവസ്ഥയിൽ ക്ലാസുകൾ തുടങ്ങുക എന്നതും സ്കൂളിൽപോയി പഠിക്കുക എന്നതും എത്ര കണ്ട് പ്രായോഗികമാകും എന്നകാര്യത്തിൽ സംശയമുണ്ട്. അതേസമയം, രോഗവ്യാപനത്തിന്റെ തോത് ഇതേ പോലെ കുറയുന്ന സാഹചര്യത്തിന് നല്ല പുരോഗതിയുണ്ടായാൽ ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്കുവേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങൾ കൃത്യമായ പരിശോധനയ്ക്ക് ശേഷം തുറക്കുന്നകാര്യവും അവർക്ക് മുൻകരുതൽ സ്വീകരിച്ച് ക്ലാസുകളിൽ പങ്കെടുക്കാനുള്ള സാഹചര്യമുണ്ടോ എന്നും പരിശോധിക്കും. വിദഗ്ധ അഭിപ്രായം പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക