കേരള, മഹാത്മാ​ഗാന്ധി സര്‍വകലാശാലകളുടെ പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു.

കൊച്ചി: കേരള, മഹാത്മാ​ഗാന്ധി സര്‍വകലാശാലകളുടെ പരീക്ഷകള്‍ ഹൈക്കോടതി തടഞ്ഞു. കോവിഡ് വ്യാപനം ചൂണ്ടിക്കാണിച്ച്‌ എന്‍എസ്‌എസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കഴിഞ്ഞ ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്തുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളടക്കം പരീക്ഷ നടത്തുന്നതിനെതിരെ രംഗത്ത് വന്നിരുന്നു.

മതിയായ അധ്യാപകര്‍ ഇല്ലെന്നും പരീക്ഷ കാരണം രോഗബാധ കൂടുന്നു എന്നും കാണിച്ചായിരുന്നു എന്‍എസ്‌എസ് ഹര്‍ജി. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്‌എസ് സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേരള, എംജി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളാണ് ഇപ്പോള്‍ കോടതി തടഞ്ഞിരിക്കുന്നത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക