നിയമസഭയിലെ കയ്യാങ്കളിയിൽ നിലപാട് കടുപ്പിച്ച് കോടതി; മന്ത്രിമാരടക്കം 28ന് ഹാജരാകണം

നിയമസഭയില്‍ കയ്യാങ്കളി ന‌ടത്തിയ കേസില്‍ മന്ത്രിമാരടക്കം 28ന് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി ആവശ്യപ്പെട്ടു.ഇന്ന് പ്രതികള്‍ ഹാജരാകാത്തതില്‍ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു. രണ്ട് മന്ത്രിമാർ അസുഖ ബാധിതരായതിനാൽ ഒന്നിച്ച് ഹാജരാകാൻ സാധിക്കില്ലെന്നാണ് പ്രതികൾ കോടതിയെ അറിയിച്ചത്.

ഒക്ടോബർ 28ന് ആറ് പ്രതികളും ഒന്നിച്ച് ഹാജരാകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍.പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങി എന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിനിടെ മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തിയത്.കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ. സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരും മറ്റു പ്രതികളില്‍ പെടുന്നവരാണ്.

മൈക്ക് മുതല്‍ കസേരകള്‍ വരെ നിരവധി സാധനങ്ങളാണ് മന്ത്രിമാര്‍ നശിപ്പിച്ചത്.പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തു.

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക