കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും.

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. മാസ്‌ക് – സാമൂഹിക അകലം എന്നിവ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരാനും തീരുമാനമായിട്ടുണ്ട്.

കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ പോളിംഗ് ഏജന്റുമാര്‍ക്കും രണ്ട് ദിവസത്തിനകം കോവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പങ്കാളികളാക്കിയാകും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക