രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന കണക്കാണ് ഇത്.ലോക്ക്ഡൗൺ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പ്രധാന മന്ത്രി നൽകുന്ന സൂചന.

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,31,968 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന കണക്കാണ് ഇത്.780 മരണം കൂടി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്ര സർക്കാർ കണക്കിൽ രാജ്യത്തെ ആകെ കൊവിഡ് മരണം 1,67,642 ആയി. രോഗമുക്തി നിരക്ക് 22 ശതമാനമായി ശതമാനമായി. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണം കർശനമാക്കി.

രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. എന്നാൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പ്രധാന മന്ത്രി നൽകുന്ന സൂചന. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ ഘട്ടത്തെ ഭരണസംവിധാനം വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും ജാഗ്രതക്കുറവ് പലയിടങ്ങളിലും കാണുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ടെസ്റ്റ് ട്രാക്ക് ട്രീറ്റ് സ്ട്രാറ്റജിയിൽ ഊന്നൽ നൽകണം. രാത്രികാല കർഫ്യൂ പരക്കെ അംഗീകരിക്കപ്പെട്ട പരിഹാരമാർഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക