രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 3,57,229 കേസുകള്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 3,57,229 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 3,449 പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,20,289 പേര്‍ രോഗമുക്തി നേടി.രാജ്യത്തെ ആകെ കേസുകളുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. ആകെ 1.66 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാനായി. 34,47,133 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. എന്നാല്‍ കേരളമടക്കം പത്തു സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം കൂടുതലാണ്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക