കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും.രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും കേരളത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത് ആശങ്ക ഉയര്‍ത്തുകയാണ്.

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും കേരളത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത് ആശങ്ക ഉയര്‍ത്തുകയാണ്. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകിട്ടോടെയാണ് എന്‍.സി.ഡി.സി ഡയറക്ടര്‍ ഡോ. സുജീത് സിങ്ങിന്റെയും ഡോ. പി. രവീന്ദ്രന്റെയും നേതൃത്വത്തിലാണ് സംഘമെത്തുന്നത്. ആറംഗ സംഘം 10 ജില്ലകളില്‍ സന്ദര്‍ശനം നടത്തും. ടിപിആര്‍ 13 -ന് മുകളിലെത്തിയ സാഹചര്യത്തില്‍ രോഗവ്യാപനം കുറക്കാന്‍ സംഘം നിര്‍ദ്ദേശം നല്‍കും.
നാളെ കൊല്ലം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക