സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും.

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗം നിര്‍ണ്ണായക തീരുമാനമെടുക്കും. സ്കൂളുകളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിലും തീരുമാനം വരും. ഞായറാഴ്ച അടച്ചിടല്‍, രാത്രികാല കര്‍ഫ്യു അടക്കം വരുമോ എന്നുള്ളതാണ് അറിയേണ്ടത്.

ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളില്‍ കൂടുതല്‍ നിയന്ത്രണം വരാന്‍ സാധ്യതയുണ്ട്. നിലവിലെ ക്ലാസുകളുടെ സമയം കുറക്കുന്നതും ഓണ്‍ലൈനിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. എന്നാല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ഓഫ് ലൈനായി തുടരാനാണ് സാധ്യത. മാര്‍ച്ച്‌ അവസാനം നിശ്ചയിച്ച വാര്‍ഷിക പരീക്ഷകള്‍ മാറ്റാനിടയില്ല.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക