കൊറോണ വൈറസ് വ്യാപകമായിരിക്കുന്ന ഈ സന്ദർഭത്തിൽ ദുരിതത്തിലായിരിക്കുകയാണ് ഓട്ടോഡ്രൈവർമാർ. ലോക്ക് ഡൗൺ കടുപ്പിച്ചതോടെ നിരത്തുകൾ ഒഴിഞ്ഞു. ജീവിതം വഴിമുട്ടി അവസ്ഥയിലാണ് . രാവിലെ മുതൽ കാത്തു കിടന്നാൽ 100 രൂപ പോലും ഓട്ടം ലഭിക്കുന്നില്ല. ഇന്ധന വില കൂടി വരുന്ന ഈ സാഹചര്യത്തിൽ ഒരു ദിവസം 100 രൂപയ്ക്ക് ഓട്ടം ഓടിയാൽ വരുമാനമായി ഒന്നും കയ്യിൽ ലഭിക്കുന്നില്ല. രാവിലെ 8:00 മുതൽ കാത്തു കിടന്നാലും ഒരു ഓട്ടം പോലും ലഭിക്കാത്തതാണ് അവർക്ക് തിരിച്ചടിയാകുന്നത്.
ബാക്കി എല്ലാ മേഖലകളിലും പല സംഘടനകളും ഉണ്ട് എന്നാൽ ഓട്ടോറിക്ഷ മേഖലയിൽ അതുപോലെ ഒരു സംഘടന സഹായം ഇല്ല എന്നാണ് തൊഴിലാളികളുടെ പരാതി. ഇൻഷുറൻസ് 8000 രൂപ വെച്ച് അടയ്ക്കണം ലോക്കഡോൺ രൂക്ഷമായ ഈ സാഹചര്യത്തിൽ ഓട്ടോ നിരത്തിലിറക്കാൻ കഴിയാതെ അവർ വലയുന്നു.
കഴിഞ്ഞ ലോക്ക് ഡൗൺ സാഹചര്യത്തിന് സമാനമായി ഇപ്പോൾ സാഹചര്യം മോശം ആയിരിക്കുകയാണ്. പണി ഇല്ലാത്ത ഈ സാഹചര്യത്തിൽ 100 രൂപ പോലും എടുക്കാൻ കഴിയാത്ത ഒരു ചുറ്റുപാടാണ് ഇപ്പോൾ ഓട്ടോ തൊഴിലാളികൾക്ക് ഉള്ളത്.
ദിനംപ്രതി ഇന്ധനവിലയും ഉയരുകയാണ്. വല്ലപ്പോഴും കിട്ടുന്ന ഒാട്ടത്തിെന്റ വരുമാനത്തില്‍നിന്ന് ഇന്ധനം പോലും നിറക്കാനാവാത്ത സ്ഥിതി. ലോക്ഡൗണ്‍ കാലത്ത് ഒാട്ടങ്ങള്‍ ഭൂരിഭാഗവും ആശുപത്രിയിലേക്കും തിരിച്ചുമുള്ളതാണ്. ഇതിനിടെ തൊഴിലാളികളില്‍ പലരും കോവിഡ് ബാധിതരാവുന്നതും മേഖലയില്‍ ആശങ്കയുയര്‍ത്തുന്നു. 100 രൂപക്ക് ഓട്ടം പോയാല്‍ 30 രൂപയാണ് കൂലിയായി ലഭിക്കുക. രോഗവ്യാപനം ഉണ്ടാകുന്നതിനുമുമ്ബ് പ്രതിദിനം ശരാശരി 700 രൂപവരെയായിരുന്നു മിക്കവര്‍ക്കും കൂലി. ബാങ്ക് ലോണ്‍, പലിശക്കാരില്നിന്നെടുക്കുന്ന വായ്പകള്‍ എല്ലാം ഈ വരുമാനത്തില്‍നിന്ന് വീട്ടിയിരുന്നു. വീണ്ടുമൊരു ലോക്ഡൗണ്‍ എത്തിയതോടെ എല്ലാ കണക്കുകൂട്ടലും തെറ്റി ജീവിതം പ്രതിസന്ധിയിലായി. ഇനി കോവിഡ് സാഹചര്യത്തില്‍ മാറ്റം വന്നാല്‍പോലും ജീവിതം ടോപ് ഗിയറിലാന് ഏറെ നാളെടുക്കുമെന്ന സ്ഥിതിയാണ്.
അന്നന്ന് ഉപജീവനം നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികളെ കോവിഡ് അടച്ചുപൂട്ടൽ അതിഭീകരമായി ബാധിച്ചിരിക്കുകയാണ്. ജീവിതം വഴിമുട്ടി നിൽക്കുന്ന തങ്ങൾക്ക് മുന്നോട്ടു സഞ്ചരിക്കാൻ സർക്കാർ സഹായം വേണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ധന വിലയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും അവരുടെ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിക്കുകയാണ്. ജീവിതപാതയിൽ മുന്നോട്ടു പോകാൻ ആടിയുലയുകയാണ് ഓട്ടോ തൊഴിലാളികൾ.
ലൈറ്റ് ലൈൻസ് ന്യൂസിന് വേണ്ടി : ലക്ഷ്മി പി എസ്