രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,57,630 പേര്‍ രോഗമുക്തരായി. അതേ സമയം കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാലായിരത്തിന് മുകളില്‍ തന്നെ നില്‍ക്കുന്നു. 4,194 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. ആകെ രോഗമുക്തര്‍ 2,30,70,365 ആണ്. ആകെ മരണം 2,95,525. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക