രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ പ്രതിദിന കണക്ക് തുടര്‍ച്ചയായി നാലാം ദിവസവും ഒരു ലക്ഷത്തില്‍ താഴെയാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.49 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്.

രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ പ്രതിദിന കണക്ക് തുടര്‍ച്ചയായി നാലാം ദിവസവും ഒരു ലക്ഷത്തില്‍ താഴെയാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.49 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. ആക്റ്റിവ് കേസുകള്‍ 11.21 ലക്ഷം. റിക്കവറി നിരക്ക് 94.93 ശതമാനമായി ഉയര്‍ന്നു. 3,403 പേരുടെ മരണം കൂടി രേഖപ്പെടുത്തി. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 3,63,079 ആയി.

ഇന്നു രാവിലെ പുതുക്കിയ കണക്കില്‍ അവസാന 24 മണിക്കൂറില്‍ പുതുതായി സ്ഥിരീകരിച്ചത് 91,702 പുതിയ കേസുകള്‍. ഇതുവരെ രാജ്യത്തു കൊവിഡ് ബാധിച്ചത് 2.92 കോടിയിലേറെ പേര്‍ക്ക്. ഇതില്‍ 2.78 കോടിയോളം പേര്‍ രോഗമുക്തരായി. മരണനിരക്ക് 1.24 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക