രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറയുന്നത് ആശ്വാസകരമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,071 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 43,071 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 955 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 2.34 ശതമാനമാണ്. അതേസമയം രാജ്യത്ത് വാക്സിനേഷന്‍ 35 കോടി ഡോസ് കടന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 57 ലക്ഷത്തിലധികം ഡോസ് വാക്സിന്‍ നല്‍കി.

ഇതിനിടെ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും നവംബറിനുമിടയില്‍ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങുമെന്ന് ഐഐടിയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര തീവ്രമാകാന്‍ സാധ്യത ഇല്ലെന്ന് ഐഐടി കള്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

 

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ലൈറ്റ് ലൈൻസ് ന്യൂസ് അറിയിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. ‘സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം’.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക