ഇന്ന് 506 പേർക്ക് കോവിഡ് ; റിപ്പോർട്ട് പൂർണ്ണമല്ല

 

കേരളത്തില്‍ ഇന്ന് 506 പേര്‍‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വ്യക്തമാക്കിയത്. ഇന്ന് ഉച്ചക്ക് വരെയുള്ള കണക്കുകൾ മാത്രമേ ലഭ്യമായിട്ടുള്ളു. ഐസിഎംആർ പോർട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നു റിപ്പോർട്ട് അപൂർണ്ണമാണ്‌ എന്ന്  മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് 6 മാസം.

794 പേർക്ക് രോഗമുക്തി

375 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

29 പേരുടെ കോവിഡ് ഉറവിടമറിയില്ല

31 പേർ വിദേശത്ത് നിന്നും വന്നവർ

40 പേർ അന്യ സംസ്ഥാനത്ത് നിന്നും വന്നവർ

37 പേർ ആരോഗ്യ പ്രവർത്തകർ

2 മരണം സംഭവിച്ചു, കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ, എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു എന്നിവരാണ് മരിച്ചത്.

 

 

പോസിറ്റീവ് ജില്ല തിരിച്ചുള്ള കണക്കുകൾ.
തൃശൂർ -83
തിരുവനന്തപുരം -70
പത്തനംതിട്ട -59
ആലപ്പുഴ -55
കോഴിക്കോട് -42
കണ്ണൂർ -39
എറണാകുളം -34
മലപ്പുറം -32
കോട്ടയം -29
കാസറഗോഡ് -28
കൊല്ലം -22
ഇടുക്കി -6
പാലക്കാട്‌ -4
വയനാട് -3

 

 

നെഗറ്റീവ് ജില്ല തിരിച്ചുള്ള കണക്കുകൾ.
തിരുവനന്തപുരം -220
കൊല്ലം -83
പത്തനംതിട്ട -81
ആലപ്പുഴ -20
കോട്ടയം – 49
ഇടുക്കി -31
എറണാകുളം -69
തൃശൂർ -68
പാലക്കാട്‌ -36
മലപ്പുറം -12
കോഴിക്കോട് -57
വയനാട് -17
കണ്ണൂർ -47
കാസറഗോഡ് -4

 

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക