കൊറോണാദേവി ക്ഷേത്രം പോലീസ് ഇടിച്ചുനിരത്തി, കൊറോണ ദേവി മന്ദിർ നാലുദിവസം മുൻപ്‌ തയ്യറായി പൂജയും നാമജപവും ആരംഭിച്ചിരുന്നു.

 

തമിഴ് നാടിനു പിന്നാലെ ഉത്തർപ്രദേശിലും ഒരു കൊറോണ ദേവി മന്ദിർ നാലുദിവസം മുൻപ്‌ തയ്യറായി പൂജയും നാമജപവും ആരംഭിച്ചിരുന്നു.

പ്രതാപ് ഗഡ്‌ ജില്ലയിലെ സംഗിപ്പൂർ മാർക്കറ്റിൽ നിന്ന് കേവലം രണ്ടു കിലോമീറ്റർ ദൂരെയുള്ള ‘ ജൂഹി ഷുഗൽപൂർ’ ഗ്രാമത്തിലെ ഒരു മരച്ചുവട്ടിലാണ് കൊറോണ ‘മായി’ പ്രതിമയും അമ്പലവും പണികഴിക്കപ്പെട്ടത്. ലോകേഷ് ശ്രീവാസ്തവ് ,നാഗേഷ് ശ്രീവാസ്തവ് എന്ന രണ്ടു സഹോദരങ്ങളാണ് ഈ ക്ഷേത്രം നിർമ്മിച്ചത്.

 

ഗ്രാമത്തിൽ കോവിഡ് ബാധിച്ചു മൂന്നു പേർ മരണപ്പെടുകയും നിരവധിയാളുകൾ രോഗബാധിതരാകുകയും ചെയ്തിരുന്നു. കൊറോണ ദേവി ( മായി) യുടെ ക്ഷേത്രം നിർമ്മിച്ചു പൂജാനടത്തിയാൽ ഗ്രാമത്തിൽ കോവിഡ് ബാധയുണ്ടാകില്ലെന്ന് ഇവർ ആളുകളെ പറഞ്ഞുധരിപ്പിച്ചിരുന്നു. അതിൻപ്രകാരം ആളുകളുടെ സഹായത്തോ ടെയാണ് ഇവർ ക്ഷേത്രം സ്ഥാപിച്ചത്.

കഴിഞ്ഞ നാലുദിവസമായി നിരവധിപ്പേർ ഇവിടെയെത്തി ഭജനകീർത്തനങ്ങളും പൂജകകളും നടത്തുക യുമുണ്ടായി . പോലീസ് ഈ വിവരം അറിഞ്ഞത് വൈകിയാണ്. അവർ ഇന്നലെ രാത്രി JCB യുമായെത്തിയാണ് ക്ഷേത്രം ഇടിച്ചുനിർത്തിയത്. അവിടെ സ്ഥാപിച്ചിരുന്ന പ്രതിമ പോലീസ് ജപ്തിചെയ്തു കൊണ്ടുപോയി.

അന്ധവിശ്വാസം പ്രചരിപ്പിച്ച് മുതലെടുപ്പുനടത്തിയെന്ന കുറ്റത്തിന് പോലീസ് ശ്രീവാസ്തവ് സഹോരന്മാരെ അറസ്റ്റ് ചെയ്‌ത്‌ റിമാൻഡിലാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക