ശുഭ വാര്‍ത്ത :കൊവിഡ് വാക്സിന് 94 ശതമാനം ഫലപ്രദം’ പ്രഖ്യാപനവുമായി അമേരിക്കന്‍ കമ്പനി മോഡേണ
യുഎസ് ബയോടെക് കമ്പനിയായ മോഡേണ തങ്ങളുടെ കൊവിഡ് വാക്സിന് 95 ശതമാനത്തോളം ഫലപ്രദമെന്ന പ്രഖ്യാപനവുമായി രംഗത്ത്. 30,000 ആളുകളെ പങ്കെടുപ്പിച്ചാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ക്ലിനിക്കല്‍ ട്രയല്‍ നടത്തിയത്. നേരത്തെ അമേരിക്കന്‍ കമ്പനി തന്നെയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോഎന്‍ടെക്കും തങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ച വാക്സില്‍ 90 ശതമാനം ഫലപ്രദമാണെന്ന് പ്രഖ്യാപിച്ചിരുന്നു.
പുതിയ സാങ്കേതിക വിദ്യയാണ് ഇരുകമ്പനികളും വാക്സിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ മനുഷ്യ നിര്‍മിതമായ മെസെഞ്ചര്‍ ആര്‍എന്‍എകളെ ഉപയോഗിച്ച് മനുഷ്യ കോശങ്ങളെ വാക്സിന് നിര്‍മിക്കുന്ന ഫാക്ടറികളാക്കുകയാണ് ചെയ്യുന്നത്.