കൊറോണ വൈറസ് കേസുകളില്‍ അടുത്തിടെ ഉണ്ടായ വര്‍ദ്ധന തടയാന്‍ കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകി കേന്ദ്രം.

കൊറോണ വൈറസ് കേസുകളില്‍ അടുത്തിടെ ഉണ്ടായ വര്‍ദ്ധന തടയാന്‍ കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കികൊണ്ട് മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യാഴാഴ്ച കത്തയച്ചു. രാജ്യത്ത് സജീവമായ കോവിഡ് കേസുകളില്‍ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തില്‍ പറഞ്ഞു.

ടെസ്റ്റിംഗ് നിരക്ക് കുറയ്ക്കാന്‍ അനുവദിക്കുന്ന പ്രവണതക്കെതിരെയും കേന്ദ്ര സര്‍ക്കാര്‍ ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി – പ്രത്യേകിച്ചും ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍. മറ്റ് സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയത് പോലെ ‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്’ ഉപായം നടപ്പിലാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക